കാസര്‍ഗോഡ് സമ്പര്‍ക്ക രോഗ വ്യാപനം രൂക്ഷം

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമാകുന്നു. കാസര്‍ഗോഡ് ഇന്ന് 99 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.103 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ചെമ്മനാട്, കാഞ്ഞങ്ങാട് മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചെമ്മനാട് 22 പേരും കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ 19 പേരും കോവിഡ് പോസിറ്റീവായി.

ജില്ലയില്‍ ഇതുവരെയായി 4193 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3305 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ചവരില്‍ 513 പേര്‍ വിദേശത്ത് നിന്നെത്തിയവരും 375 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ജില്ലയില്‍ സമ്പര്‍ക്കവ്യാപനം വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE