കോവിഡ് ബാധിതനായ എംവി ജയരാജന്റെ നില ഗുരുതരം; തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

By Desk Reporter, Malabar News
MV-Jayarajan
Ajwa Travels

കണ്ണൂർ: കോവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ഉള്ളത് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ആരോഗ്യ മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്‌ടർമാരെ കണ്ടു. ജയരാജന്റെ ആരോഗ്യ സ്‌ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപുമായി ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.

തിരുവനന്തപുരത്തു നിന്നും വിദഗ്‌ധ ഡോക്‌ടർമാർ ഉടൻ പരിയാരത്ത് എത്തും. ഒരാഴ്‌ച മുമ്പാണ് ജയരാജന് കോവിഡ് ബാധിച്ചത്.

Also Read:  ഹെപ്പറ്റെറ്റിസ് വിമുക്‌ത ഭാവി; സംസ്‌ഥാനതല ഉൽഘാടനം ജനുവരി 27ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE