ഹെപ്പറ്റെറ്റിസ് വിമുക്‌ത ഭാവി; സംസ്‌ഥാനതല ഉൽഘാടനം ജനുവരി 27ന്

By News Desk, Malabar News

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്‌ഥാനതല ഉൽഘാടനം ജനുവരി 27ന് ഉച്ചക്ക് 2.30ന് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ ദേശിയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ (NVHCP) ഭാഗമായാണ് സംസ്‌ഥാനത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി നടപ്പിലാക്കുന്നത്.

14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 25 ആശുപത്രികളിലും പ്രാദേശിക ഉൽഘാടനവും നിര്‍വഹിക്കും. 2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും രോഗാവസ്‌ഥയും രോഗാതുരതയും കുറക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ പദ്ധതിയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി.

കോവിഡ്-19 സാഹചര്യങ്ങള്‍ക്കിടയിലും സംസ്‌ഥാനത്തെ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താനാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നത്. സംസ്‌ഥാനത്ത് 25 ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി ചികിൽസ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാതൃകാ ചികിൽസാ കേന്ദ്രമാണ്.

ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാന്‍ എല്ലാ സിഎച്ച്സികളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്‌റ്റ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറല്‍ ലോഡ് ടെസ്‌റ്റ് തിരുവനന്തപുരം പബ്‌ളിക് ഹെല്‍ത്ത് ലാബില്‍ സൗജന്യമായി ചെയ്യുന്നുണ്ട്. ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ പരിശോധനക്കായി തിരുവനന്തപുരം പബ്‌ളിക് ഹെല്‍ത്ത് ലാബിലേക്ക് അയക്കാവുന്നതാണ്.

2030 ഓടു കൂടി വൈറല്‍ ഹെപ്പറ്റൈറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുകയും, രോഗ പകര്‍ച്ച തടയുകയും ചെയ്യുക, രോഗ ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് ഹെപ്പറ്റെറ്റിസ് ബി പകര്‍ച്ച തടഞ്ഞു കൊണ്ട് ഹെപ്പറ്റെറ്റിസ് രഹിത ഭാവി ഉറപ്പു വരുത്തുക, ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുള്ള രോഗങ്ങള്‍ ഗണ്യമായി കുറക്കുക, രോഗാതുരതയും, മരണനിരക്കും കുറച്ചു കൊണ്ടുവരുക എന്നിവയാണ് സുസ്‌ഥിര വികസന ലക്ഷ്യങ്ങള്‍.

ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയുടെ പ്രതിരോധം, കണ്ടെത്തല്‍, ചികിൽസ, ചികിൽസയുടെ ഫലപ്രാപ്‌തി അവലോകനം ചെയ്യുക തുടങ്ങിയ സമസ്‌ത മേഖലകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള സമഗ്രമായ പരിപാടിയാണിത്.

ഹെപ്പറ്റൈറ്റിസ് ബി, സി ചികിൽസാ കേന്ദ്രങ്ങള്‍

1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
2. തിരുവനന്തപുരം ജനറല്‍ ആശുപത്രി
3. കൊല്ലം ജില്ലാ ആശുപത്രി
4. കൊല്ലം മെഡിക്കല്‍ കോളേജ്
5. പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍
6. ആലപ്പുഴ ജനറല്‍ ആശുപത്രി
7. ആലപ്പുഴ മെഡിക്കല്‍ കോളേജ്
8. കോട്ടയം ജനറല്‍ ആശുപത്രി
9. കോട്ടയം മെഡിക്കല്‍ കോളേജ്
10. ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ
11. ഇടുക്കി മെഡിക്കല്‍ കോളേജ്
12. എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ
13. എറണാകുളം മെഡിക്കല്‍ കോളേജ്
14. തൃശൂര്‍ ജനറല്‍ ആശുപത്രി
15. തൃശൂര്‍ മെഡിക്കല്‍ കോളേജ്
16. പാലക്കാട് ജില്ലാ ആശുപത്രി
17. പാലക്കാട് മെഡിക്കല്‍ കോളേജ്
18. മലപ്പുറം ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ
19. മലപ്പുറം മെഡിക്കല്‍ കോളേജ്
20. വയനാട് ജനറല്‍ ആശുപത്രി, കല്‍പറ്റ
21. കോഴിക്കോട് ജനറല്‍ ആശുപത്രി
22. കോഴിക്കോട് മെഡിക്കല്‍ കോളേജ്
23. കണ്ണൂര്‍ ജില്ലാ ആശുപത്രി
24. കണ്ണൂര്‍ മെഡിക്കല്‍ കോളേജ്
25. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി

Read Also: സ്‌ത്രീ ശാക്‌തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം ഏർപ്പെടുത്തി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE