കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 91 പേര്‍ക്കെതിരെ നടപടി

By Staff Reporter, Malabar News
Qatar police
Representational Image
Ajwa Travels

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ നടപടികള്‍ ശക്‌തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. 91 പേരെയാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.

പൊതു സ്‌ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായവരില്‍ 85 പേരും നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതിരുന്നതിന് 6 പേരെ പിടികൂടി.

അതേസമയം മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ളിക്കേഷന്‍ ഇന്‍സ്‌റ്റാള്‍ ചെയ്യത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. ഇതുവരെ കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ ആയിരക്കണക്കിന് പേരെയാണ് പ്രോസിക്യൂഷന് കൈമാറിയത്.

Most Read: ‘രാജി വേണ്ട’; മന്ത്രി വി ശിവൻകുട്ടിയെ പിന്തുണച്ച് സിപിഐഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE