കോവിഡ് ബാധ; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം

By Staff Reporter, Malabar News
VS_achuthanadhan
Ajwa Travels

തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം. കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് നേരത്തെ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഎസിനും കോവിഡ് സ്‌ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കൂടി ഉള്ളതിനാൽ വിദഗ്‌ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്‌ഥതകൾ ഒന്നും ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ല. കുറച്ചുനാളുകളായി പൊതുപരിപാടികൾ ഒഴിവാക്കിയും സന്ദർശകരെ അനുവദിക്കാതെയും കഴിയുകയായിരുന്നു അദ്ദേഹം.

ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്‌ഥ്യവും കാരണം രണ്ട് മാസം മുൻപ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു വിഎസ്. നവംബർ 19ന് ആശുപത്രിവിട്ട ശേഷം വീട്ടിൽ പൂർണവിശ്രമത്തിൽ കഴിയവെയാണ് കോവിഡ് ബാധിച്ചത്. വിഎസിന്റെ മകൻ വിഎ അരുൺകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രോഗവിവരം അറിയിച്ചത്.

Read Also: ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കൊലക്കുറ്റം ചുമത്തിയത് നിർണായകമാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE