തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് സേനയുടെ ആദരം. 30 ദിവസം കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും ‘കോവിഡ് വാരിയര്‍’ എന്നു രേഖപ്പെടുത്തിയ ചെറുപതക്കം നല്‍കും.
പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ യൂണിഫോമിന്റെ ഇടത് പോക്കേറ്റിന് മുകളിലായാണ് ഇത് ധരിക്കേണ്ടത്. ബഹുമതിക്കായി പരിഗണിക്കേണ്ട ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവികളും യൂണിറ്റ് തലവന്മാരും കണ്ടെത്തണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി.