‘സ്‍ത്രീപക്ഷ കേരളം’; ഒരാഴ്‌ച പ്രചാരണ പരിപാടിയുമായി സിപിഎം

By News Desk, Malabar News
CPM
Representational Image
Ajwa Travels

തിരുവനന്തപുരം: സ്‍ത്രീധനത്തിന് എതിരായും സ്‍ത്രീ ശാക്‌തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്താന്‍ സിപിഎം. ‘സ്‍ത്രീപക്ഷ കേരളം’ എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നുമുതല്‍ ഒരാഴ്‌ച സിപിഎം പ്രചാരണ പരിപാടി നടത്തും.

പ്രചാരണത്തിനായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് പാർട്ടി ആക്‌ടിങ്ങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. എംസി ജോസഫൈന്റെ രാജിയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ജോസഫൈൻ സെക്രട്ടേറിയേറ്റിൽ രാജിസന്നദ്ധത അറിയിക്കുകയും പാർട്ടി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിജയരാഘവൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതോടെ തീർന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.

Also Read: സൗദി അറേബ്യയ്‌ക്കെതിരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE