യുവന്റസിന് ആശ്വാസം; കോവിഡ് മുക്‌തനായി റൊണാള്‍ഡോ

By Staff Reporter, Malabar News
sports image_malabar news
ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ
Ajwa Travels

കോവിഡ് മുക്‌തി നേടി യുവന്റസ് സൂപ്പര്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ. സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവന്റസ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 19 ദിവസത്തെ ക്വറന്റീന് ശേഷമാണ് റൊണാള്‍ഡോ വീണ്ടും കളിക്കളത്തില്‍ എത്താന്‍ ഒരുങ്ങുന്നത്. മെഡിക്കല്‍ ചെക്കപ്പിന് ശേഷം മാത്രമാകും താരം വീണ്ടും പരിശീലനത്തിന് ഇറങ്ങുക.

ഒക്‌ടോബര്‍ 13ന് കോവിഡ് സ്‌ഥിരീകരിച്ച സൂപ്പര്‍ താരം സ്വയം നിരീക്ഷണത്തില്‍ പോവുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സലോണ-യുവന്റസ് നിര്‍ണായക മല്‍സരവും ഇതേ തുടര്‍ന്ന് റൊണാള്‍ഡോക്ക് നഷ്‌ടമായിരുന്നു. അവസാന രണ്ടാഴ്‌ച ആയി ഒരു മല്‍സരം പോലും കളിക്കാന്‍ താരത്തിന് ആയില്ല.

Read Also: അന്വേഷണ ഉദ്യോഗസ്‌ഥനായി പൃഥ്വിരാജ്; ‘കോള്‍ഡ് കേസ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്‌ചക്ക് ഇടയില്‍ മൂന്ന് തവണ പി സി ആര്‍ ടെസ്‌റ്റ് നടത്തിയിരുന്നെങ്കിലും പോസിറ്റീവ് തന്നെ ആയിരുന്നു ഫലം.

ഒന്‍പത് തവണ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസ് നിലവില്‍ ഗ്രൂപ്പില്‍ അഞ്ചാം സ്‌ഥാനത്താണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE