കണ്ണൂർ വിമാനത്താവളം; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കസ്‌റ്റംസ്‌ പിടികൂടി

By Team Member, Malabar News
kannur airport
Representational image
Ajwa Travels

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണം കസ്‌റ്റംസിന്റെ നേതൃത്വത്തിൽ പിടികൂടി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്‌സ്‍പ്രസ്‌ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്. 35.65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പേസ്‌റ്റ് രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ ഉദ്യോഗസ്‌ഥർ കണ്ടെത്തിയത്.

സംഭവത്തിൽ കാസർഗോഡ് സ്വദേശിയായ അബൂബക്കറാണ് കസ്‌റ്റംസിന്റെ പിടിയിലായത്. 716 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നും അന്വേഷണ ഉദ്യോഗസ്‌ഥർ പിടികൂടിയത്. കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരായ എസ് കിഷോർ, പിസി ചാക്കോ, എസ് നന്ദകുമാർ, ദിലീപ് കൗശൽ, കെ ഹബീബ്, മനോജ് യാദവ്, ജോയ് സെബാസ്‌റ്റ്യൻ, മല്ലിക എന്നിവർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത് കണ്ടെത്തിയത്.

Read also : പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്; പ്രസക്‌ത ഭാഗങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE