പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്; പ്രസക്‌ത ഭാഗങ്ങൾ

By News Desk, Malabar News
PM Modis 3 city visit tomorrow
PM Modi
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മാന് കി ബാത്ത് ആരംഭിച്ചു. പ്രോഗ്രാമിന്റെ 73ആം എപ്പിസോഡാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.

പ്രസക്‌ത ഭാഗങ്ങൾ:-

  •  ഈ വർഷം ഇന്ത്യ 75ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ട സ്‌ഥലങ്ങൾ സന്ദർശിക്കാൻ പറ്റിയ അവസരമാണിത്-പ്രധാനമന്ത്രി ഓർമിപ്പിച്ചു.
  •  സ്വാതന്ത്ര്യ സമരം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും, നഗരങ്ങളിലും, ഗ്രാമങ്ങളിലും പൂർണ ശക്‌തിയോടെയാണ് നടന്നത്.
  •  1932 ഫെബ്രുവരി 15ന് ധീരരായ നിരവധി യുവദേശ സ്‌നേഹികളെ ബ്രിട്ടീഷുകാർ നിഷ്‌കരുണം കൊന്നൊടുക്കിയിരുന്നു. വന്ദേമാതരം, ഭാരത് മാതാ കി ജയ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയതായിരുന്നു അവർ ചെയ്‌ത കുറ്റം. ആ രക്‌തസാക്ഷികളെ ഞാൻ നമിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.
  • അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലേക്ക് വിമാനം പറത്തിയ നാല് വനിതാ പൈലറ്റുമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
  •  ഇന്ത്യൻ വ്യോമസേനയിലെ രണ്ട് വനിതാ പൈലറ്റുമാർ റിപ്പബ്‌ളിക് ദിന പരേഡിൽ പുതിയ ചരിത്രം സൃഷ്‌ടിച്ചു. ഏത് മേഖലയാണെങ്കിലും സ്‌ത്രീകളുടെ പങ്കാളിത്തം തുടർച്ചയായി വർധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
  • പശ്‌ചിമ ബംഗാളിലെ ഗ്രാമങ്ങളിൽ സർക്കാർ ഇൻക്രഡിബിൾ ഇന്ത്യ ഗേറ്റ്‌വേ ആരംഭിച്ചു. വെസ്‌റ്റ് മിഡ്‌നാപൂർ, ബൻകുര, ബിർഭം, പുരുലിയ, പൂർബ, ബാർധമാൻ എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്‌ധർ സന്ദർശകർക്കായി ശിൽപശാല സംഘടിപ്പിച്ചുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
  • ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ നമ്മുടെ രാജ്യം ‘റോഡ് സുരക്ഷാ മാസം‘ (Road Safety Month) ആചരിക്കുന്നു. റോഡപകടങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആശങ്കാജനകമാണ്.
  • ടോൾ പ്‌ളാസകൾ കടക്കാൻ നേരത്തെ ശരാശരി 7 മുതൽ 8 മിനിറ്റ് വരെ ഒരു വാഹനം ഉപയോഗിച്ചിരുന്നു. എന്നാൽ, ഫാസ്‌ടാഗ് നിലവിൽ വന്നതോടെ ഈ സമയം ഒന്നര മുതൽ 2 മിനിറ്റ് വരെയായി കുറഞ്ഞു.
  •  കാർഷിക മേഖലയുടെ നവീകരണം സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിന് വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. ശ്രമങ്ങൾ തുടരുക തന്നെ ചെയ്യും.

Also Read: ഡെൽഹി സ്‌ഫോടനം എൻഐഎ അന്വേഷിക്കും; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE