സ്‌മൃതി പരുത്തിക്കാടിന് എതിരായ സൈബർ ആക്രമണം; കേസെടുത്തു

By News Bureau, Malabar News
Ajwa Travels

കോഴിക്കോട്: മീഡിയവണ്‍ സീനിയർ കോ- ഓർഡിനേറ്റിങ് എഡിറ്റർ സ്‌മൃതി പരുത്തിക്കാടിനെതിരായ സൈബർ ആക്രമണത്തില്‍‌ കേസെടുത്ത് പോലീസ്. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം ഉൾപ്പടെയുള്ള വകുപ്പ് ചുമത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് കേസ് എടുത്തത്.

സ്‌മൃതി പരുത്തിക്കാടിനെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ അപകീർത്തികരമായ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. ന്യൂസ് കഫെ ലൈവ് യൂട്യൂബ് ചാനല്‍ അവതാരകനെ പ്രതിയാക്കിയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അപകീർത്തികരമായ വീഡിയോ പുറത്തുവിട്ട യൂട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ സ്‌മൃതി പരുത്തിക്കാടിന്റെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം-ഐപിസി 354 എ, സ്‌ത്രീത്വത്തെ അപമാനിക്കല്‍- ഐപിസി 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്ന മുറക്ക് കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയേക്കും.

അതേസമയം സംപ്രേക്ഷണ വിലക്കിന്റെ പശ്‌ചാത്തലത്തില്‍ മീഡിയവണിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ അപകീർത്തി കേസ് നല്‍കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Most Read: ഹിജാബ് വിവാദം; കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE