ദാദാസാഹിബ് ഫാൽക്കെ അവാർഡ്; മികച്ച നടൻ അക്ഷയ് കുമാർ; ദീപിക മികച്ച നടി

By News Desk, Malabar News

ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അക്ഷയ് കുമാറാണ് മികച്ച നടൻ. ദീപിക പദുകോൺ മികച്ച അഭിനേത്രി ആയി തിരഞ്ഞെടുക്കപ്പെട്ടു. വിക്രാന്ത് മാസി മികച്ച സഹനടനും രാധിക മദൻ മികച്ച സഹനടിയുമാണ്. അനുരാഗ് ബസു ആണ് മികച്ച സംവിധായകൻ.

രാഘവ ലോറൻസ് സംവിധാനം ചെയ്‌ത ഹൊറർ കോമഡി ചിത്രമായ ലക്ഷ്‌മിയിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് ബെസ്‌റ്റ് ആക്‌ടർ പുരസ്‌കാരം ലഭിച്ചത്. മേഘന ഗുൽസാറിന്റെ ഛപകിലെ പ്രകടനമാണ് ദീപികക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. ഓം റൗതിന്റെ സംവിധാനത്തിൽ സെയ്‌ഫ് അലി ഖാൻ നായകനായ തൻഹാജിയാണ് മികച്ച ചിത്രം. മികച്ച രാജ്യാന്തര ചിത്രം പാരസൈറ്റ്. ക്രിട്ടിക്‌സ് ബെസ്‌റ്റ് ആക്‌ടർ ഫീമെയിൽ പുരസ്‌കാരം ഗിൽറ്റി എന്ന സിനിമയിലൂടെ കിയാര അദ്വാനിക്കും ക്രിട്ടിക്‌സ് ബെസ്‌റ്റ് ആക്‌ടർ മെയിൽ പുരസ്‌കാരം സുശാന്ത് സിംഗിനും ലഭിച്ചു.

മികച്ച ഹാസ്യ നടൻ- കുനാൽ കെമ്മു
വെബ് സീരീസിലെ മികച്ച നടൻ- ബോബി ഡിയോൽ
വെബ് സീരീസിലെ മികച്ച നടി- സുഷ്‌മിത സെൻ
മികച്ച വെബ് സീരീസ്- സ്‌കാം (1992)

Also Read: ’88 വയസല്ലേ ആയുള്ളൂ, മുഖ്യമന്ത്രിയാകാൻ 15 കൊല്ലം കൂടി കാത്തിരിക്കൂ’; ശ്രീധരനോട് നടൻ സിദ്ധാർഥ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE