’88 വയസല്ലേ ആയുള്ളൂ, മുഖ്യമന്ത്രിയാകാൻ 15 കൊല്ലം കൂടി കാത്തിരിക്കൂ’; ശ്രീധരനോട് നടൻ സിദ്ധാർഥ്

By News Desk, Malabar News
Sidharth about Sreedharan

ചെന്നൈ: കേരളാ മുഖ്യമന്ത്രിയാകാൻ തയാറാണെന്ന മെട്രോമാൻ ഇ ശ്രീധരന്റെ പ്രസ്‌താവനയെ പരിഹസിച്ച് തെന്നിന്ത്യൻ നടൻ സിദ്ധാർഥ്. ഒരു സാങ്കേതിക വിദഗ്‌ധൻ എന്ന നിലയിൽ ഇ ശ്രീധരൻ നൽകിയ സംഭാവനകളുടെ ആരാധകനാണ് താൻ, അദ്ദേഹത്തിന്റെ ബിജെപി പ്രവേശനത്തിലും താൻ വലിയ ആവേശത്തിലാണ്. എന്നാൽ കേരളം മുഖ്യമന്ത്രിയാകാൻ അദ്ദേഹം ഒരു 10-15 കൊല്ലം കൂടി കാത്തിരിക്കണമെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്‌തു.

‘ഇ ശ്രീധരൻ സാറിന്റെയും അദ്ദേഹം നൽകിയ സേവനങ്ങളുടെയും വലിയ ഒരു ആരാധകനാണ് ഞാൻ. അദ്ദേഹം ബിജെപിയിൽ ചേർന്നതിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിലും ഞാൻ വളരെ ആവേശത്തിലാണ്. എന്നാൽ, ഈ ആഗ്രഹം അൽപം നേരത്തെ ആയിപ്പോയില്ലേ എന്നാണ് എന്റെ ഭയം. അദ്ദേഹത്തിന് ഒരു 10-15 കൊല്ലം കൂടി ഇതിനായി കാത്തിരിക്കാം. ഇപ്പോൾ വെറും 88 വയസല്ലേ ആയിട്ടുള്ളൂ’- സിദ്ധാർഥ് കുറിച്ചു.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇ ശ്രീധരന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. ഇതിന് പിന്നാലെ ശ്രീധരൻ നടത്തിയ ചില പ്രസ്‌താവനകൾ വിവാദമായിരുന്നു. മുഖ്യമന്ത്രി പദവി ഉൾപ്പടെ ഏതു പദവി വഹിക്കാനും യോഗ്യനാണ് ഇ ശ്രീധരനെന്നും അദ്ദേഹം തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടിയുടെ ആവശ്യ പ്രകാരം കേരളത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ മൽസരിക്കാൻ തയാറാണെന്ന് ശ്രീധരനും വ്യക്‌തമാക്കിയിരുന്നു.

Also Read: പിഎസ്‌സി ഉദ്യോഗാർഥികളോട് പരിഹാസം; എ വിജയരാഘവനെ വിമർശിച്ച് മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE