രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; 24 മണിക്കൂറിൽ 31,443 രോഗബാധിതർ

By Team Member, Malabar News
Covid In India
Representational Image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. 31,443 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 118 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പ്രതിദിന കേസുകളിൽ കുറവ് ഉണ്ടായിരിക്കുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ കോവിഡ് മരണസംഖ്യയിൽ വലിയ ഉയർച്ച രേഖപ്പെടുത്തി. 2,020 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 41,07,84 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട് ചെയ്‌തത്‌.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,09,07,282 ആയി ഉയർന്നു. ഇവരിൽ 3,00,63,720 പേരും ഇതിനോടകം തന്നെ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 4,32,778 ആളുകൾ ചികിൽസയിൽ കഴിയുന്നുണ്ട്. 1.81 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ കോവിഡ് മുക്‌തി നിരക്ക് 97.28 ശതമാനമായി തുടരുകയാണ്.

Read also : ഒറ്റപ്പാലത്ത് ‘കൂടത്തായി’ മോഡലിൽ കൊലപാതക ശ്രമം; യുവതിക്ക് തടവുശിക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE