പ്രതിദിന രോഗബാധയിൽ വീണ്ടും കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 44,111 കോവിഡ് ബാധിതർ

By Team Member, Malabar News
Covid In India
Representational Image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 44,111 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 738 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തിലും, കോവിഡ് മരണത്തിലും കഴിഞ്ഞ 24 മണിക്കൂറിൽ കുറവ് രേഖപ്പെടുത്തി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം 57,477 ആണ്.

രാജ്യത്ത് കഴിഞ്ഞ ദിവസം സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ കേരളത്തിൽ നിന്നാണ്. കേരളത്തിൽ മാത്രമാണ് നിലവിൽ 10,000ന് മുകളിൽ പ്രതിദിന കോവിഡ് കേസുകൾ സ്‌ഥിരീകരിക്കുന്നത്. കൂടാതെ രാജ്യത്ത് ഒരു ലക്ഷത്തിൽ അധികം കോവിഡ് രോഗികൾ നിലവിൽ ചികിൽസയിൽ കഴിയുന്നത് കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്.

കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകൾ കൂടിയായപ്പോൾ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 3,05,02,362 ആയി ഉയർന്നു. ഇവരിൽ 2,96,05,779 പേരും ഇതിനോടകം രോഗമുക്‌തരായിട്ടുണ്ട്. രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,01,050 ആണ്. രോഗ മുക്‌തരുടെ എണ്ണം ഉയർന്നു നിൽക്കുന്നതിനാൽ നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 4,95,533 ആയി കുറഞ്ഞു.

രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക് 97 ശതമാനമാണ്. കൂടാതെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കൂടാതെ ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായി. 77 ശതമാനം ഫലപ്രാപ്‌തിയാണ് വാക്‌സിന് കണക്കാക്കുന്നത്. കൂടാതെ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ 68 ശതമാനം ഫലം നല്‍കുന്നുവെന്നും റിപ്പോർടുകൾ വ്യക്‌തമാക്കുന്നുണ്ട്.

Read also : തിരുവഞ്ചൂരിന്​ വധഭീഷണി: ടിപി വധക്കേസ് പ്രതികളുടെ പങ്ക് അന്വേഷിക്കണം; കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE