യുഎഇയിൽ പ്രതിദിന കോവിഡ് 1500ന് മുകളിൽ തന്നെ; പുതിയ രോഗികൾ 1,539

By Team Member, Malabar News
UAE Covid
Ajwa Travels

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 1500ന് മുകളിലാണ്. 1,539 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 1,525 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരാകുകയും ചെയ്‌തു.

അതേസമയം കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരണപ്പെട്ടത് 2 പേരാണ്. പ്രതിദിന കോവിഡ് മരണത്തിൽ കഴിഞ്ഞ ദിവസം രാജ്യത്ത് കുറവ് രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 1,849 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 6,45,653 ആണ്. ഇവരിൽ 6,23,826 പേരും ഇതിനോടകം തന്നെ രോഗമുക്‌തരായിട്ടുണ്ട്.

രാജ്യത്ത് നിലവിൽ രോഗം സ്‌ഥിരീകരിക്കുന്ന ആളുകൾക്കൊപ്പം തന്നെ രോഗമുക്‌തർ റിപ്പോർട് ചെയ്യുന്നതിനാൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തുന്നില്ല. 19,978 പേരാണ് നിലവിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,83,327 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : നിക്ഷേപ പദ്ധതി ചർച്ച; കിറ്റെക്‌സ് തെലങ്കാനയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE