പ്രതിദിന കോവിഡ് മരണം ഉയർന്ന് തന്നെ; യുഎഇയിൽ 24 മണിക്കൂറിൽ 19 മരണം

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം 19 ആണ്. ഇതോടെ യുഎഇയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 1,164 ആയി ഉയർന്നു. അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,102 ആണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

1,79,229 ആളുകളിൽ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,102 ആളുകൾക്ക് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 3,78,637 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ തന്നെ 3,70,381 ആളുകൾ ഇതുവരെ രാജ്യത്ത് രോഗമുക്‌തരായി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 3,814 ആളുകളാണ് രാജ്യത്ത് കോവിഡ് മുക്‌തരായത്.

രാജ്യത്ത് കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നുണ്ട്. നിലവിൽ 7,092 ആളുകൾ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രാജ്യത്ത് ഇതുവരെ ഏകദേശം 2.98 കോടി കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also : കുവൈറ്റ്‌ അതിർത്തികൾ അടച്ചു; ഇന്ന് മുതൽ പ്രവേശനമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE