പാർട്ടിയിൽ ചേർന്നതിന് പിന്നാലെ യശ്വന്ത് സിൻഹയെ വൈസ് പ്രസിഡണ്ടാക്കി തൃണമൂൽ

By Desk Reporter, Malabar News
Yashwant-Sinha
Ajwa Travels

കൊൽക്കത്ത: പാർട്ടിയിൽ ചേർന്ന് രണ്ട് ദിവസത്തിന് ശേഷം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹക്ക് വൈസ് പ്രസിഡണ്ട് സ്‌ഥാനം നൽകി തൃണമൂൽ കോൺഗ്രസ്. അദ്ദേഹത്തെ തൃണമൂൽ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയിൽ അംഗമാക്കുകയും ചെയ്‌തു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്ന യശ്വന്ത് സിൻഹ കഴിഞ്ഞ ശനിയാഴ്‌ചയാണ് തൃണമൂലിൽ ചേർന്നത്. നന്ദിഗ്രാമിൽ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ഉണ്ടായ ആക്രമണം സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിലേക്ക് മടങ്ങിവരാൻ തന്നെ പ്രേരിപ്പിക്കുന്നതാണ് എന്ന് തൃണമൂൽ അംഗത്വം സ്വീകരിച്ചതിന് ശേഷം സിൻഹ പറഞ്ഞിരുന്നു.

മുൻ ബിജെപി നേതാവും കേന്ദ്ര ധനമന്ത്രിയും ആയിരുന്ന യശ്വന്ത് സിൻഹ, നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ചതിനു ശേഷമാണ് ബിജെപിയിൽ നിന്ന് മാറിനിന്നത്. മോദി സർക്കാരിന്റെ നയങ്ങളെ അദ്ദേഹം നിശിതമായി വിമർശിക്കാനും തുടങ്ങി. 2018ൽ ബിജെപിയിൽ നിന്ന് രാജിവച്ചു. അദ്ദേഹത്തിന്റെ മകൻ ജയന്ത് സിൻഹ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ മോദി സർക്കാരിൽ മന്ത്രിയായിരുന്നു.

ഒരു ഘട്ടത്തിൽ മോദി സർക്കാരിൽ കേന്ദ്ര ധനമന്ത്രിയാകാൻ ആഗ്രഹിച്ചതിന് സിൻഹയെ പരിഹസിച്ചുകൊണ്ട് അരുൺ ജെയ്റ്റ്‌ലി അദ്ദേഹത്തെ ’80ആം വയസിലെ ജോലി അപേക്ഷകൻ’ എന്ന് വിളിച്ചിരുന്നു. ബിജെപിയിൽ നിന്ന് രാജിവച്ചതിന് ശേഷം മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ എല്ലാ വേദിയിലും സിൻഹ വിമർശിച്ചിരുന്നു.

Also Read:  വിദേശനാണ്യ കരുതൽ ശേഖരം; റഷ്യയെ വെട്ടിച്ച് ഇന്ത്യ നാലാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE