തൃശൂരിൽ മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങി അജ്‌ഞാത മൃതദേഹം

By Team Member, Malabar News
Dead Body Found In Boat During Fishing In Thrissur
Ajwa Travels

തൃശൂർ: ജില്ലയിലെ ചാവക്കാട് കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെ വലയിൽ അജ്‌ഞാത മൃതദേഹം കുടുങ്ങി. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കടപ്പുറം മുനയ്‌ക്കക്കടവ് ഫിൻഷ് ലാൻഡിംഗ് സെന്ററിൽ നിന്ന് മൽസ്യബന്ധനത്തിന് പോയ നൂറുൽ ഹുദ എന്ന ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. തുടർന്ന് മൃതദേഹം ബോട്ടിൽ തന്നെ കരക്കെത്തിക്കുകയും ചെയ്‌തു. മൽസ്യ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും സ്‌ഥലത്തെത്തിയിരുന്നു.

40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ലഭിച്ചത്. ടിഷർട്ടും പാന്റുമാണ് വേഷം. മൃതദേഹം നിലവിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read also: ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE