കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകി; പരാതി നൽകുമെന്ന് ബന്ധുക്കൾ

By Trainee Reporter, Malabar News
Representational image

ഇടുക്കി: തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച കുമളി സ്വദേശിയുടെ മൃതദേഹം മാറി നൽകി. കുമളി അട്ടപ്പളം സ്വദേശി സോമന്റെ മൃതദേഹമാണ് മാറി നൽകിയത്.

വ്യാഴാഴ്‌ച രാത്രിയാണ് സോമൻ മരിച്ചത്. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിൽ കോവിഡ് ചികിൽസയിൽ ഇരിക്കെയാണ് മരണം. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കരിക്കാനായി ശ്‌മശാനത്തിൽ എത്തിച്ചപ്പോഴാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കൾ തിരിച്ചറിഞ്ഞത്. സോമന്റെ മൃതദേഹത്തിന് പകരം കോവിഡ് ബാധിച്ച് മരിച്ച മൂന്നാർ സ്വദേശി പേച്ചിയപ്പന്റെ മൃതദേഹമാണ് കുമളിയിൽ എത്തിച്ചത്.

സംഭവത്തിൽ ആരോഗ്യ വകുപ്പിന് പരാതി നൽകുമെന്ന് സോമന്റെ ബന്ധുക്കൾ വ്യക്‌തമാക്കി. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. അതേസമയം, മോർച്ചറി ജീവനക്കാരന് പറ്റിയ പിഴവാണ് മൃതദേഹം മാറാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Read also: ചികിൽസ മുടങ്ങില്ല; പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE