മൃതദേഹം മാറി സംസ്‌കരിച്ചു

By Trainee Reporter, Malabar News
dead Body-Malabar News
Representational image
Ajwa Travels

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി സംസ്‌ക്കരിച്ചു. കോവിഡ് ബാധിച്ചു മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ(75)  മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശിനിയായ വള്ളിയുടെ(35) മൃതദേഹമാണ് സംസ്‌ക്കരിച്ചത്. സംസ്‌ക്കാരത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ മാറിയെന്ന് ബന്ധുക്കള്‍ക്കും അധികൃതര്‍ക്കും മനസിലായത്. പിപിഇ കിറ്റ് ധരിച്ചിരുന്നതിനാല്‍ മൃതദേഹത്തെ മനസിലാക്കുവാന്‍ സാധിച്ചില്ലെന്ന് ജാനകിയമ്മയുടെ ബന്ധുക്കള്‍ പറഞ്ഞു.കോവിഡ് പോസിറ്റീവായി മരിച്ച ആളുടെ മൃതദേഹമാണെന്ന് കരുതി, കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വള്ളിയുടെ മൃതദേഹം സംസ്‌ക്കരിച്ചത്.

അപസ്‌മാര രോഗിയായ വള്ളി, വെള്ളത്തില്‍ വീണ് മരിക്കുകയിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍  അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിരുന്നു.

Read also: സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE