കൊൽക്കത്ത: അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024 (പശ്‌ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) ബംഗാൾ നിയമസഭയിൽ അവതരിപ്പിച്ച് മമതാ സർക്കാർ. ബലാൽസംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്‌ഥകൾ പരിഷ്‌കരിച്ച് കൊണ്ടുള്ള നിയമമാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്.
സ്‌ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം ശക്‌തിപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് പുതിയ ബിൽ. ബില്ലിനെ പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപിയും പിന്തുണക്കും. ബില്ലിൻമേൽ നിയമസഭയിൽ രണ്ടു മണിക്കൂറോളം ചർച്ച നടക്കുമെന്നാണ് സ്‍പീക്കർ അറിയിച്ചിരിക്കുന്നത്.
ബലാൽസംഗ കേസിൽ ഇര കൊല്ലപ്പെട്ടാൽ, പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്‌ഥ. ബലാൽസംഗം, കൂട്ടബലാൽസംഗം എന്നീ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പരോളില്ലാതെ ജീവപര്യന്തം തടവും പുതിയ ബില്ലിൽ വ്യവസ്‌ഥ ചെയ്യുന്നുണ്ട്.
Most Read| പിവി അൻവർ ഇന്ന് മുഖ്യമന്ത്രിയെ കാണും; വിശദമായ അന്വേഷണം ആവശ്യപ്പെടും