എംപിക്കെതിരെ വധഭീഷണി: നിശബ്‌ദയാക്കാമെന്ന് കരുതേണ്ട; കെ സുധാകരൻ

By Syndicated , Malabar News
K_Sudhakaran
Ajwa Travels

കൊച്ചി: രമ്യ ഹരിദാസിനെതിരെ വധഭീഷണിയെന്ന ആരോപണത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. രമ്യാ ഹരിദാസിനെ നിശബ്‌ദയാക്കാമെന്ന് കരുതേണ്ട. പോലീസ് കൃത്യമായി അന്വേഷിച്ച് നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എംപിക്കെതിരെ നടന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും സതീശൻ പ്രതികരിച്ചു.

അതേസമയം, ആരോപണം നിഷേധിച്ച് സിപിഐഎം ആലത്തൂർ പ്രാദേശിക നേതൃത്വം രംഗത്തെത്തി. ഇത്തരം പരാതികള്‍ എംപിയുടെ സ്‌ഥിരം രീതിയാണെന്നും സിപിഐഎം ആരോപിച്ചു. വധഭീഷണി മുഴക്കിയിട്ടില്ലെന്നും സംഭവത്തിന്റെ ദൃശ്യം പുറത്തുവിടാന്‍ എംപി തയ്യാറാകണമെന്നും പഞ്ചായത്ത് അംഗം ഐ നജീബ് ആവശ്യപ്പെട്ടു.

Read also: ഇന്ധനവില വർധന; പ്രക്ഷോഭ പരിപാടികളുമായി ഇടത് പാർട്ടികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE