ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി

By News Desk, Malabar News
padmanabha swami temple
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് മൂലം അടച്ചിട്ടിരുന്ന ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശന അനുമതി നല്‍കാന്‍ തീരുമാനം. ബുധനാഴ്ച്ച മുതല്‍ ക്ഷേത്രത്തില്‍ ഭക്തരെ അനുവദിക്കും. രാവിലെ 8.30 മുതല്‍ 11 വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വൈകുന്നേരം 5 മുതല്‍ ദീപാരാധനയുടെ സമയം വരെയും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം. തലേദിവസം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഒരേ സമയം 35 പേര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളു.

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളും അടച്ചിരുന്നു. എന്നാല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളില്‍ കഴിഞ്ഞയാഴ്ച്ച മുതല്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE