ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധം; ചിത്രങ്ങൾ പുറത്ത് വിട്ട് പ്രശാന്ത് ഭൂഷൺ

By Syndicated , Malabar News
deep siddu
Ajwa Travels

ന്യൂഡെൽഹി: കർഷക സമരത്തിനിടെ ചെങ്കോട്ടയിൽ പതാക ഉയർത്തിയ പഞ്ചാബി നടൻ ദീപ് സിദ്ദുവും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബിജെപി ബന്ധത്തിന് തെളിവായി ചില ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. സമരത്തിനിടെ ചെങ്കോട്ടയിൽ പതാക ഉയർത്തിയത് തങ്ങളുടെ അറിവോടെ അല്ലെന്ന് കർഷക നേതാക്കൾ വ്യക്‌തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം ദീപ് സിദ്ദു നിൽക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തത്‌. ചെങ്കോട്ടയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും സിഖ് പതാക ഉയർത്തിയതും സിദ്ദുവാണെന്നും ട്വീറ്റിലുണ്ട്.

അതേസമയം ചെങ്കോട്ടയിൽ അത്തരം ഒരു പതാക പാറിയെങ്കിൽ അത് കണ്ടുപിടിക്കേണ്ടത് കേന്ദ്രസർക്കാരാണ്. കിസാൻ സഭക്ക് അതുമായി ബന്ധമില്ല. അക്രമം തള്ളിപ്പറയുമെന്നും കിസാൻ സഭ പറഞ്ഞു. ദീപ് സിദ്ദുവിനു ബിജെപിയുമായി ബന്ധമുണ്ടെന്നും അയാളാണ് അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്നും കിസാൻ സഭ കൂട്ടിച്ചേർത്തു.

Read also: വികെ ശശികല ഇന്ന് ജയിൽ മോചിതയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE