വികെ ശശികല ഇന്ന് ജയിൽ മോചിതയാകും

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല ഇന്ന് ജയിൽ മോചിതയാകും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരിലെ പരപ്പന അഗ്രഹാര ജയിലിൽ 4 വർഷം കഴിഞ്ഞതിന് ശേഷമാണ് ശശികല ഇന്ന് ജയിൽ മോചിതയാകുന്നത്.

ജയിലിൽ വെച്ച് കൊറോണ ബാധിച്ച ശശികല ആശുപത്രിയിൽ തന്നെ തുടരും. ജയിൽ മോചനത്തിനായുള്ള നടപടികളെല്ലാം ആശുപത്രിയിൽ വെച്ച് തന്നെ പൂർത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു. ജനുവരി 20നാണ് ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അവരെ ആർടി പിസിആർ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

അതേസമയം, മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ ബംഗളൂരിൽ എത്തിയിട്ടുണ്ട്. ശശികലയുടെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്നും മറ്റു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ദിനകരൻ പറഞ്ഞു.

Read also: എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE