കണ്ണൂർ: ഡോക്‌ടർ ചമഞ്ഞ് ആറ് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. പിലാത്തറയിൽ കാർ സർവീസ് സെന്റർ നടത്തുന്ന പിലാത്തറ നസ്‌റിയ വില്ലയിൽ നജീബിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. പരിയാരം പോലീസാണ് പ്രതിയെ പിടികൂടിയത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറാണെന്ന് പറഞ്ഞാണ് പയ്യന്നൂർ കണ്ടങ്കാളിയിലെ യുവതിയിൽ നിന്ന് ഇയാൾ ആറുലക്ഷം രൂപ തട്ടിയെടുത്തത്. 2020 ഡിസംബർ ഒന്ന് മുതൽ പത്ത് വരെയുള്ള ദിവസങ്ങളിൽ മൂന്ന് തവണയായി രണ്ട് ലക്ഷം രൂപ വീതമാണ് ഇയാൾ വാങ്ങിയത്. അതേസമയം, ഇയാളെക്കുറിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു.
ഫോണിലൂടെ പരിചയപെട്ട യുവതിയിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്. പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവതി പരിയാരം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പയ്യന്നൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Most Read: വീടിന്റെ മച്ച് തകർന്നു വീണു; ജില്ലയിൽ വീട്ടമ്മ മരിച്ചു