വീടിന്റെ മച്ച് തകർന്നു വീണു; ജില്ലയിൽ വീട്ടമ്മ മരിച്ചു

By Team Member, Malabar News
died
Rep. Image

കണ്ണൂർ: ജില്ലയിൽ വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മിൽമക്ക് സമീപം പവിത്രന്റെ ഭാര്യ വസന്ത(60)യാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. തടിയുടെ മച്ചായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. കാലപ്പഴക്കത്തെ തുടർന്നാണ് മച്ച് തകർന്നു വീണതെന്ന് പോലീസ് വ്യക്‌തമാക്കി.

വസന്തക്കൊപ്പം മകൻ ഷിബുവും മുറിക്കുള്ളിൽ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് 45കാരനായ ഷിബുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ നിലവിൽ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ ഫയർഫോഴ്‌സും, പോലീസും സ്‌ഥലത്തെത്തിയാണ് വസന്തയുടെ മൃതദേഹം പുറത്തെടുത്തത്.

Read also: പ്രിയങ്കാ ഗാന്ധി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE