ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തൂങ്ങിമരിച്ചു

By Trainee Reporter, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊഴിയൂർ ചൂരക്കോടി സ്വദേശി ഷാജിയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏപ്രിൽ 15ന് ആയിരുന്നു മദ്യപിക്കാനായി പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഷാജി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ അറസ്‌റ്റിലായ ഷാജിക്ക് കഴിഞ്ഞ ആഴ്‌ചയാണ് ജാമ്യം ലഭിച്ചത്. തുടർന്നാണ് ഇയാളുടെ ആത്‍മഹത്യ. പൊഴിയൂർ പോലീസ് സ്‌ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അതേസമയം, ഇടുക്കിയിലെ തൊടുപുഴയിൽ വയോധികന്റെ മൃതദേഹം കുട്ടിക്കാട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ കുമ്പംകല്ല് സ്വദേശി ജബ്ബാർ ആണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. കൊലപാതക സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read Also: കൊടികുത്തിമലയിൽ സഞ്ചാരികളുടെ ഒഴുക്ക്; പ്രവേശനം ഒരേസമയം 20 പേർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE