ഡെല്‍ഹി വായുനിലവാരം; പൊടി നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി കമ്മീഷന്‍

By Staff Reporter, Malabar News
air pollution delhi_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമാണെന്ന അവലോകനത്തിന്റെ അടിസ്‌ഥാനത്തില്‍ വായു മലിനീകരണം തടയുന്നതിന് പൊടി നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിച്ച് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍.

ഡെല്‍ഹിയിലെ എന്‍സിടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ പൊടി നിയന്ത്രണ നടപടികള്‍ അവലോകനം ചെയ്‌ത ശേഷമാണ് കമ്മീഷന്റെ നിര്‍ദേശം. പരിസ്‌ഥിതി, വനം, കാലാവസ്‌ഥ വ്യതിയാന മന്ത്രാലയം ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പുറത്തിറക്കി. മേഖലയിലെ പൊടി നിയന്ത്രണ നടപടികള്‍ പരിശോധിക്കുന്നതിനും കര്‍ശനമായി നടപ്പാക്കുന്നതിനുമായി വിദഗ്‌ധ‌ സംഘത്തെ നിയോഗിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഡെല്‍ഹി മലിനീകരണ നിയന്ത്രണ സമിതിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറപ്പെടുന്ന പൊടി ഡെല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട ചട്ടങ്ങളും പൊടി ലഘൂകരണ നടപടികളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കമ്മീഷന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് (സിപിസിബി) നിര്‍ദേശം നല്‍കിയതായി മന്ത്രാലയം കുറിപ്പില്‍ വ്യക്‌തമാക്കി.

മാത്രവുമല്ല നിയമം പാലിക്കാത്തവരില്‍ നിന്ന് നഷ്‌ടപരിഹാരം ഈടാക്കാനും അത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടയുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Kerala News: കള്ളപ്പണം വെളുപ്പിക്കല്‍; ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE