കെജ്‌രിവാളിന് എതിരെ കൃത്രിമ വീഡിയോ; സംപിത് പത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

By Syndicated , Malabar News
sambit-patra
Ajwa Travels

ന്യൂഡെല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ കൃത്രിമ വിഡിയോ പ്രചരിപ്പിച്ചതിന് ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. ബിജെപി വക്‌താവ് സംപിത് പത്രക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ഡെല്‍ഹി ഹൈക്കോടതിയാണ് ചൊവ്വാഴ്‌ച പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രസര്‍ക്കാറിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളെ കെജ്‌രിവാൾ പിന്തുണക്കുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്.

സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചെന്ന് ചൂണ്ടിക്കാട്ടി ആം ആദ്‌മി പാര്‍ട്ടി എംഎല്‍എ അതിഷി കോടതിയെ സമീപിക്കുകയായിരുന്നു. ഡെൽഹി മുഖ്യമന്ത്രിക്കെതിരെ ആളുകളില്‍ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതാവ് വീഡിയോ പോസ്‌റ്റ്‌ ചെയ്‌തതെന്ന് അതിഷി പരാതിയില്‍ പറയുന്നു.

ജനുവരി 30നാണ് സംപിത് പത്ര വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. കെജ്‌രിവാളിന്റെ യഥാര്‍ഥ വിഡിയോയില്‍ കൃത്രിമം നടത്തിയാണ് ബിജെപി നേതാവ് പോസ്‌റ്റ് ചെയ്‌തതെന്ന് ഫാക്‌ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹ സ്‌ഥാപകന്‍ മുഹമ്മദ് സുബൈര്‍ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.

Read also: ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE