ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ഡെങ്കിപ്പനി; 22 പേർക്ക് സ്‌ഥിരീകരിച്ചു

By Team Member, Malabar News
dengue fever
Representational image
Ajwa Travels

രാജപുരം : കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ 22 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ചെരുമ്പച്ചാൽ, പൂക്കുന്നം തട്ട്, പറക്കയം എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ ആളുകളിൽ രോഗബാധ സ്‌ഥിരീകരിച്ചത്‌. രോഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് രോഗനിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

രോഗവ്യാപനം നിലനിൽക്കുന്ന പ്രദർശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഫോഗിങ്, ഉറവിട നശീകരണം, ബോധവൽക്കരണ ക്ളാസുകൾ, വെള്ളക്കെട്ടുകളിൽ ഗപ്പി മൽസ്യനിക്ഷേപം, രോഗ ബാധിതരുടെ വീടുകളിൽ കൊതുക് വല വിതരണം എന്നിവ നടത്തി വരികയാണ്.

പഞ്ചായത്തിലെ പൂടംകല്ല് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്‌ടർ ഡിസി നിഷോ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ സിപി അജിത്ത് ആശാവർക്കർമാരായ കാഞ്ചന ഗോപാലൻ, ബികെ സരോജിനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.

Read also : വാർത്തകൾ അസംബന്ധം; ജമീല മൽസരിക്കില്ലെന്ന് മന്ത്രി എകെ ബാലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE