ദന്ത ഡോക്‌ടർമാര്‍ നാളെ പണിമുടക്ക് നടത്തും

By Team Member, Malabar News
Malabarnews_dental clinic
Representational image
Ajwa Travels

തിരുവനന്തപുരം : നാളെ രാജ്യവ്യാപകമായി ദന്ത ഡോക്‌ടർമാര്‍ പണിമുടക്കും. ആയുര്‍വേദ പിജി വിദ്യാര്‍ഥികള്‍ക്ക് ദന്ത ശസ്‍ത്രക്രിയ ഉള്‍പ്പടെ ചെയ്യാനുള്ള അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നാളെ പണിമുടക്ക് നടത്തുന്നത്. സമരത്തില്‍ സംസ്‌ഥാനത്തെ ദന്ത ഡോക്‌ടർമാരും സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ നടക്കുന്ന പണിമുടക്കില്‍ സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളിലെ അവശ്യ സര്‍വീസുകള്‍ ഒഴികെ ഒന്നും പ്രവര്‍ത്തിക്കില്ലെന്ന് ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്റെ സംസ്‌ഥാന ഘടകം അറിയിച്ചു. ഒപ്പം തന്നെ സ്വകാര്യ ക്‌ളിനിക്കുകള്‍ ഉള്‍പ്പടെ അടച്ചിട്ട് പ്രതിഷേധം ശക്‌തമാക്കുമെന്നും അസോസിയേഷന്‍ വ്യക്‌തമാക്കി.

Read also : ലൈസൻസില്ലാതെ സാനിറ്റൈസർ നിർമാണം; കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE