സംസ്‌ഥാനത്ത് പിജി ഡോക്‌ടർമാർ ഇന്ന് 12 മണിക്കൂർ പണിമുടക്കും

By Staff Reporter, Malabar News
pg-doctors-strike
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പിജി ഡോക്‌ടർമാരുടെ 12 മണിക്കൂർ പണിമുടക്ക് സമരം. കോവിഡ് ഡ്യൂട്ടിയും, അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് സമരം. സംസ്‌ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിൽ നിന്ന് കോവിഡ് ചികിൽസ വികേന്ദ്രീകരിക്കാത്ത സാഹചര്യത്തിൽ പിജി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാണ്.

അതിന് പുറമെ സ്‌റ്റൈപ്പൻഡ് വർധനവ് നടപ്പാക്കാത്തത്, സീനിയർ റസിഡൻസി സീറ്റുകളുടെ കുറവ് എന്നിവയും സമരത്തിൽ ഉന്നയിക്കുന്നു. തീരുമാനമായില്ലെങ്കിൽ അനിശ്‌ചിതകാല സമരം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുമായി പിജി ഡോക്‌ടർമാർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

Read Also: കോവിഡ് സാഹചര്യം വിലയിരുത്തൽ; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം ജില്ലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE