ശബരിമല ഭക്‌തരും ജീവനക്കാരും കോവിഡ് സര്‍ട്ടിഫിക്കറ്റ് എടുക്കണം; മുഖ്യമന്ത്രി

By Trainee Reporter, Malabar News
Malabarnews_sabarimala
Representational image
Ajwa Travels

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്നവരും ജോലി ചെയ്യുന്നവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ദിവസേന 1,000 പേർക്ക്  എന്ന രീതിയിലാണ് ദർശനം ക്രമീകരിക്കുന്നത്.

അവധി ദിവസങ്ങളിലും മകരവിളക്ക് ദിവസത്തിലും ഭക്‌തരുടെ എണ്ണം വർധിപ്പിക്കേണ്ടി വരും. അതിഥികളുടെ എണ്ണം കൂടാതെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥികളുടെ എണ്ണം മറ്റു ഭക്‌തരുടെ എണ്ണത്തിനോട് അനുപാതികമായിരിക്കണം. ഇക്കാര്യം ചുമതലപ്പെട്ടവർ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതര സംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന ഭക്‌തർക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചാൽ കേരളത്തിൽ തന്നെ ചികിൽസ നൽകും. മടങ്ങിപോകുന്നവർക്ക് യാത്രാസൗകര്യം ഒരുക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

Read also: കോവിഡ് പരിശോധന ഉയർത്താൻ പൊതു സ്‌ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE