കൽപ്പാത്തി രഥോൽസവത്തിന് ഭക്‌തിസാന്ദ്രമായ തുടക്കം

By Trainee Reporter, Malabar News
Kalppathi Ratholsavam
Ajwa Travels

പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് ഭക്‌തിസാന്ദ്രമായ തുടക്കം. കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രഥപ്രയാണത്തിൽ ഗ്രാമവാസികൾ മാത്രമാണ് പങ്കെടുത്തത്. രഥപ്രയാണത്തിന് നേടിയ അനുമതി അതേമട്ടിൽ പാലിച്ച് വിശ്വാസികളും ചടങ്ങിന്റെ ഭാഗമായി.

ഓരോരുത്തരും സ്വയം നിയന്ത്രണം പാലിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. വലിയ രഥങ്ങൾ വലിക്കാൻ കൂടുതൽ ആളുകൾ ആവശ്യമുള്ളതിനാൽ ചെറിയ രഥങ്ങൾ മാത്രമാണ് ഇത്തവണ ഉൽസവത്തിന് ഉള്ളത്. ക്ഷേത്ര കമ്മിറ്റിക്കാർ പേരുവിവരം എഴുതി കളക്‌ടർക്ക് നൽകിയവർക്ക് മാത്രമാണ് രഥം വലിക്കാൻ അനുമതി ഉള്ളത്. കൽപ്പാത്തി ഗ്രാമവാസികൾക്ക് മാത്രമാണ് രഥപ്രയാണം നടക്കുന്ന സ്‌ഥലത്തേക്ക്‌ പ്രവേശനാനുമതി ഉള്ളത്. മറ്റന്നാൾ വൈകുന്നേരത്തോടെയാണ് രഥപ്രയാണം അവസാനിക്കുക.

Most Read: അതിതീവ്ര മഴ തുടരുന്നു; ശബരിമല തീർഥാടനത്തിന് നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE