ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു

By Staff Reporter, Malabar News
Dhanush, Mari Selvaraj
Ajwa Travels

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ‘കർണ’ന് ശേഷം ബിഗ്‌സ്‌ക്രീനിൽ വിസ്‌മയം തീർക്കാൻ ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. ധനുഷ് തന്നെയാണ് കർണന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ അഭിനയിക്കുന്നതായി അറിയിച്ചത്. അടുത്ത വര്‍ഷമായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

പരിയേറും പെരുമാള്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക-നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് മാരി സെല്‍വരാജ്. ധനുഷിനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ‘കര്‍ണനും’ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാളികളുടെ പ്രിയതാരം രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. രജിഷയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ‘കര്‍ണന്‍‘. മാത്രവുമല്ല ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടുന്നുണ്ട്.

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് വീണ്ടുമൊരു ചിത്രമൊരുക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ഇരുവരും ഒന്നിക്കുമ്പോൾ പിറവിയെടുക്കുക മികച്ച ഒരു ചിത്രം തന്നെ ആയിരിക്കുമെന്നാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ.

Read Also: മാലിക്കിനും മരക്കാറിനും വില്ലനായി കോവിഡ്; റിലീസ് മാറ്റിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE