ഇടുക്കി: ധീരജ് വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസിലെ അഞ്ചാം പ്രതിയാണ് ഇനി പിടിയിലാകാനുള്ളത്. ഇടുക്കി ഡിവൈഎസ്‌പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കേസിൽ നേരത്തെ അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും നിലവിൽ റിമാൻഡിലാണ്. ഇവരെ പത്ത് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും, കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് ഇവരെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടത്.
Read Also: മമ്മൂട്ടിയ്‌ക്ക് കോവിഡ്; ‘സിബിഐ 5’ ചിത്രീകരണം നിർത്തിവച്ചു