ഡീസല്‍ വില വര്‍ധന; കെഎസ്ആര്‍ടിസി ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By News Bureau, Malabar News
Diesel Price For KSRTC Hiked
Ajwa Travels

കൊച്ചി: കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന്റെ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യംചെയ്‌ത്‌ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹരജിയിലെ ആവശ്യം.

കഴിഞ്ഞ ദിവസം ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികളായ
കേന്ദ്ര സര്‍ക്കാര്‍, വിവിധ എണ്ണക്കമ്പനികള്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

ഡീസലിന് പൊതുവിപണിയെക്കാള്‍ 27 രൂപ അധികം കെഎസ്ആര്‍ടിസിയില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. വിപണി വിലക്കെങ്കിലും കെഎസ്ആര്‍ടിസിക്ക് ഡീസല്‍ ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

എണ്ണക്കമ്പനികളുടെ നടപടി വിവേചനപരവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനവുമാണെന്നും കെഎസ്ആര്‍ടിസിയെ കനത്ത നഷ്‌ടത്തിലേക്ക് തള്ളിവിടുന്നതാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.

Most Read: റഷ്യൻ ആക്രമണം: യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത്‌ 10 ദശലക്ഷം ആളുകൾ; യുഎൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE