ഡെൽഹിയിൽ അടുത്തവർഷം മുതൽ ഡീസൽ ഉപയോഗം നിരോധിക്കും

By News Bureau, Malabar News
Ajwa Travels

ഡെൽഹി: അടുത്തവർഷം ആദ്യം മുതൽ ഡെൽഹിയിൽ ഡീസൽ ഉപയോഗം നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക.

രാജ്യ തലസ്‌ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഡെൽഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാൻ ഡീസൽ നിരോധനം അനിവാര്യമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ.

അതേസമയം ഛണ്ഡീഗഡിൽ പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഡെൽഹിയിലേതിന് സമാനമായ ഛണ്ഡീഗഡിന്റെ നീക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ ഖേർ എംപി രംഗത്തെത്തി. ഛണ്ഡീഗഡിൽ അന്തരീക്ഷ മലിനീകരണം ഡെൽഹിയേക്കാൾ ഭേദമാണെന്നും നിലവിൽ ഡെൽഹി പാറ്റേൺ കൈക്കൊള്ളേണ്ട സാഹചര്യമില്ലെന്നുമാണ് കിരൺ ഖേറിന്റെ വാദം.

ഛണ്ഡീഗഡിൽ നിലവിൽ 15 വർഷം പഴക്കമുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് മാത്രമേ ഉപയോഗത്തിന് അനുമതിയുള്ളൂ. കാലാവധി കഴിഞ്ഞാൽ അഞ്ച് വർഷത്തേക്ക് കൂടി വാഹനം ഫിറ്റ്‌നസ് ടെസ്‌റ്റിന് വിധേയമാക്കി പുതുക്കാവുന്നതുമാണ്.

Most Read: സംസ്‌ഥാനത്ത്‌ ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE