ദിലീപിന്റെ ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’; ഫസ്‌റ്റ്‌ലുക് പോസ്‌റ്റർ മമ്മൂട്ടി പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
Voice Of Sathyanathan
Ajwa Travels

പ്രമുഖ സംവിധായകനും നടനുമായ റാഫി സംവിധാനം നിർവഹിക്കുന്ന ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ അതിന്റെ ഫസ്‌റ്റ്‌ലുക് പോസ്‌റ്റർ പുറത്തിറക്കി. സാമൂഹിക മാദ്ധ്യമലോകത്ത് ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ പോസ്‌റ്ററുകളുടെ ഉൽസവം തീർത്താണ് ഇന്നത്തെ പോസ്‌റ്റർ റിലീസ് ഉണ്ടായത്.

മമ്മൂട്ടി ഉൾപ്പടെ നൂറോളം താരങ്ങളും അണിയറ പ്രവർത്തകരുമാണ് ചിത്രത്തിന്റെ ഫസ്‌റ്റ്‌ലുക് പോസ്‌റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്‌. ജനപ്രിയ താരം ദിലീപും ചിരിപടങ്ങളുടെ തമ്പുരാൻ റാഫിയും ഒന്നിക്കുമ്പോൾ പ്രതീക്ഷിക്കുന്ന സിനിമ തന്നെയാണ് ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’എന്നുറക്കെ പ്രഖ്യാപിക്കുന്നതാണ് ഇന്ന് റിലീസ് ചെയ്‌ത ഫസ്‌റ്റ്‌ലുക് പോസ്‌റ്റർ.

ദിലീപിനൊപ്പം ജോജുവും ഒന്നിക്കുന്ന ചിത്രം ബോക്‌സോഫീസ് പ്രതീക്ഷ വാനോളമുള്ള ചിത്രമാണ്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെപി എന്നിവർ ചേർന്നാണ് ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ നിർമിക്കുന്നത്. കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ റാഫി തന്നെയാണ് നിർവഹിക്കുന്നത്.

ദിലീപും ജോജുവും കൂടാതെ വീണ നന്ദകുമാർ, സിദ്ധിഖ്, ജോണി ആന്റണി, അലൻസിയർ, രമേഷ് പിഷാരടി, ഫൈസൽ, ഉണ്ണിരാജ തുടങ്ങിയ അഭിനേതാക്കളും അതിഥി താരമായി അനുശ്രീയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിതിൻ സ്‌റ്റാനിലസ് ആണ്. സംഗീതം – ജസ്‌റ്റിൻ വർഗീസ്‌, എഡിറ്റർ – ഷമീർ മുഹമ്മദ്, വസ്‌ത്രാലങ്കാരം – സമീറ സനീഷ് എന്നിവരുമാണ്.

Voice Of Sathyanathan

കലാസംവിധാനം – എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൺ പൊടുത്താസ്, മേക്കപ്പ് – റോണെക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്‌ടർ – മുബീൻ എം റാഫി, സ്‌റ്റിൽസ് – ഷാലു പേയാട്, പിആർഒ – പി ശിവപ്രസാദ്, ഡിസൈൻ – ടെൻ പോയിന്റ് എന്നിവരാണ്.

Voice Of Sathyanathan first Look Poster

Most Read: ‘വംശനാശം എന്നത് വളരെ മോശം കാര്യമാണ്’; മനുഷ്യർക്ക് ഉപദേശവുമായി ദിനോസർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE