‘വംശനാശം എന്നത് വളരെ മോശം കാര്യമാണ്’; മനുഷ്യർക്ക് ഉപദേശവുമായി ദിനോസർ

By Desk Reporter, Malabar News
Dinosaur-with-advice-to-humans
Ajwa Travels

ന്യൂയോർക്ക്: മനുഷ്യരുടെ ചെയ്‌തികൾ മൂലം ഭൂമിയിലുണ്ടാകുന്ന വംശനാശത്തെ കുറിച്ച് മനുഷ്യർക്ക് തന്നെ ക്‌ളാസെടുത്ത് ഒരു ‘ദിനോസർ’. ഡോണ്ട് ചൂസ് എക്‌സ്‌റ്റിങ്ഷനിന്റെ ഭാഗമായി യുഎന്‍ഡിപി തയ്യാറാക്കിയ വീഡിയോയിലാണ് സന്ദേശവുമായി ദിനോസർ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ ‘യുഎൻ ക്ളൈമറ്റ് ചേഞ്ച്’ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.

അന്താരാഷ്‌ട്ര പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് സദസിലെ ആളുകൾക്ക് ഇടയിലൂടെ പതിയെയാണ് ദിനോസര്‍ വേദിയിലേക്ക് കയറി വന്നത്. ശേഷം പോഡിയത്തിന് അടുത്ത് ചെന്ന് നിന്ന് മൈക്കിലൂടെ ആ ദിനോസര്‍ മനുഷ്യരോട് പറഞ്ഞു;

മനുഷ്യരെ എനിക്ക് ഒന്നു രണ്ട് കാര്യങ്ങള്‍ വംശനാശത്തെ കുറിച്ചറിയാം. വംശനാശത്തിലേക്ക് പോവുക എന്നത് ഒരു മോശം കാര്യമാണ്. അത് നിങ്ങള്‍ക്ക് അറിവുണ്ടാകുമല്ലോ. വംശനാശത്തിലേക്ക് സ്വയം വണ്ടിയോടിച്ചു പോവുക, അതും വെറും 7 കോടി വര്‍ഷത്തെ ഭൂമിയിലെ വാസത്തിനു ശേഷമെന്നത് വളരെ പരിഹാസ്യാത്‌മകമായ കാര്യമാണ്.

വംശനാശം സംഭവിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ന്യായീകരിക്കാന്‍ ഉല്‍ക്കാപതനമെങ്കിലും ഉണ്ടായിരുന്നു. എന്താണ് നിങ്ങളുടെ ന്യായീകരണം? നിങ്ങള്‍ ഒരു വലിയ കാലാവസ്‌ഥാ ദുരന്തത്തിലേക്ക് നടന്നടുക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് പൊതു ഖജനാവില്‍ നിന്ന് സര്‍ക്കാരുകള്‍ ചിലവഴിച്ച് ഫോസില്‍ ഇന്ധന സബ്‌സിഡികള്‍ക്കായി നല്‍കുന്നത്. വലിയ ഉല്‍ക്കകളുണ്ടാക്കാൻ സബ്‌സിഡി അളവില്‍ പണം ചിലവഴിക്കുന്നത് നിങ്ങളൊന്ന് സങ്കല്‍പിച്ചു നോക്കൂ

എന്നാല്‍ അതാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത്. ആ പണം കൊണ്ട് ചെയ്യാന്‍ പറ്റുന്ന മറ്റനേകം കര്യങ്ങള്‍ നിങ്ങളൊന്ന് സങ്കല്‍പിച്ചു നോക്കൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യര്‍ പട്ടിണി കിടക്കുകയാണ്. സ്വന്തം വംശത്തിന്റെ അന്ത്യം കുറിക്കാന്‍ പണം ചിലവഴിക്കുന്നതിനേക്കാള്‍ കുറച്ചു കൂടി നല്ല കാര്യം അതല്ലേ

കുറച്ചു കൂടി സ്‌ട്രെയിറ്റ് ആയി ഞാന്‍ കാര്യങ്ങള്‍ പറയാം. ഒരുവലിയ മഹാമാരിയില്‍ നിന്ന് തിരിച്ചു കയറുന്ന ഈ സമയം നല്ല ഒരു അവസരമായെടുക്കുക . വംശനാശം തിരഞ്ഞെടുക്കരുത്, വൈകും മുമ്പ് നിങ്ങളുടെ വംശത്തെ രക്ഷിക്കുക.

ഭൂമിയെ വാസയോഗ്യം അല്ലാതാക്കുന്ന സങ്കീര്‍ണമായ കാലാവസ്‌ഥാ വ്യതിയാനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതില്‍ മനുഷ്യരുടെ ഇടപെടലുകള്‍ക്ക് വലിയ പങ്കാണുള്ളത്. അത്തരം പ്രവർത്തികൾ തുടരുന്നത് മനുഷ്യന്റെ സ്വന്തം നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ഉപദേശം നല്‍കാനാണ് വീഡിയോയിലൂടെ ശ്രമിക്കുന്നത്. വംശനാശം വന്ന ജീവി തന്നെ ഇത് വന്നു പറയുന്നത് രസകരമായും എന്നാൽ ഗൗരവം ഒട്ടും ചോരാതെയും വീഡിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്. ദിനോസറിന്റെ പ്രസംഗം കഴിഞ്ഞതും സദസിൽ ഉണ്ടായിരുന്നവർ എല്ലാം എഴുന്നേറ്റ് കയ്യടിക്കുന്നുണ്ട്.

Most Read:  റോം ഭരണസമിതിയിൽ മലയാളി വനിതയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE