റോം ഭരണസമിതിയിൽ മലയാളി വനിതയും

By Desk Reporter, Malabar News
Malayalee woman in the governing body of Rome
Ajwa Travels

കൊച്ചി: റോം നഗരത്തിന്റെ ഭരണസമിതിയിൽ ഇനി മലയാളി വനിതയും. കൊച്ചി സ്വദേശിനി തെരേസ പുതൂർ ആണ് റോം ഭരണസമിതിയിൽ അംഗമായിരിക്കുന്നത്. റോമിൽ, തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുനിസിപ്പൽ കൗൺസിലിലെത്തുന്നത് ആദ്യമാണ്.

ഡെമോക്രാറ്റിക് പാർട്ടിയുടെ സ്‌ഥാനാർഥിയായിരുന്നു തെരേസ. ഇറ്റാലിയൻ സ്വദേശികൾക്ക് ബഹുഭൂരിപക്ഷമുള്ള മേഖലയിൽ നിന്നാണ് തെരേസ തിരഞ്ഞെടുക്കപ്പെട്ടത് എന്ന് പാർട്ടിയുടെ നാഷണൽ കൗൺസിൽ അംഗമായ സിബി മാണി കുമാരമംഗലം പറഞ്ഞു.

35 വർഷം മുമ്പ് നഴ്‌സായി റോമിലെത്തിയ തെരേസ 15 വർഷമായി ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ആരോഗ്യരംഗത്തെ തെരേസയുടെ പ്രവർത്തനവും സാമൂഹിക ബന്ധങ്ങളും ഇവരുടെ വിജയത്തിന് സഹായിച്ചു.

കൊച്ചി സ്വദേശിയായ വക്കച്ചൻ ജോർജിന്റെ സാമൂഹ്യ പ്രവർത്തന പരിചയവും ബന്ധങ്ങളും വിജയത്തിന് സഹായകമായെന്ന് തെരേസ പറയുന്നു. വെറോണിക്ക, ഡാനിയേൽ എന്നിവരാണ് മക്കൾ. സ്വദേശമായ കൊച്ചിയിൽ എല്ലാ അവധിക്കാലത്തും തെരേസയും കുടുംബവും എത്താറുണ്ട്.

Most Read:  നാളുകളായി നരകയാതന, മന്ത്രിയുടെ ഇടപെടലിൽ തെരുവുനായക്ക് മോചനം; കാലിലെ മുഴ നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE