ലണ്ടന്‍-കൊച്ചി; നേരിട്ടുള്ള ആദ്യ വിമാനസര്‍വീസ് കൊച്ചിയിലെത്തി

By Team Member, Malabar News
Malabarnews_london to kochi
Representational image
Ajwa Travels

കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ആദ്യ വിമാനമെത്തി. എയര്‍ ഇന്ത്യ 1186 വിമാനമാണ് 130 യാത്രക്കാരെയും കൊണ്ട് ലണ്ടനില്‍ നിന്നും കൊച്ചിയിലെത്തിയത്. ലണ്ടനില്‍ നിന്നുള്ള ആദ്യ സര്‍വീസിന് ജലാഭിവാദ്യം നല്‍കി കൊച്ചി വിമാനത്താവളം വരവേറ്റു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്നത് ദീര്‍ഘകാലം കൊണ്ടുള്ള ആവശ്യമായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ അവിടെ നിന്നുള്ള ആളുകള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ വഴി കേരളത്തിലെത്തുന്നത് രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത് കണക്കിലെടുത്താണ് നേരിട്ടുള്ള സര്‍വീസിന് ഇപ്പോള്‍ തുടക്കം കുറിച്ചത്. ഒപ്പം തന്നെ ഒരു വര്‍ഷത്തേക്ക് യൂറോപ്പില്‍ നിന്നും നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗ് ഫീ ഒഴിവാക്കാന്‍ സിയാല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി കൂടുതല്‍ വിമാനക്കമ്പനികള്‍ നേരിട്ട് സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷ.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 27 വരെയാണ് കൊച്ചി-ലണ്ടന്‍-കൊച്ചി നേരിട്ടുള്ള വിമാനസര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ സര്‍വീസുകള്‍ നടത്തുന്നത്. രണ്ട് സര്‍വീസുകളും അന്ന് തന്നെ യാത്രക്കാരുമായി മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE