ഭാഗ്യലക്ഷ്‌മിയുടെ പരാതി; സംവിധായകൻ ശാന്തിവിള ദിനേശിനെ അറസ്‌റ്റ് ചെയ്‌തു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ഡബിം​ഗ് ആ‍ർട്ടിസ്‌റ്റ് ഭാ​ഗ്യലക്ഷ്‌മി നൽകിയ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നവമാധ്യമം വഴിയുള്ള അപകീർത്തി പരാമർശത്തിനെതിരെ നൽകിയ പരാതിയിലാണ് നടപടി.

ഇന്നലെയാണ് ദിനേശിനെ അറസ്‌റ്റ് ചെയ്‌ത ശേഷം ജാമ്യത്തിൽ വിട്ടത്. ഭാഗ്യലക്ഷ്‌മിയുടെ രണ്ടാം പരാതിയിലാണ് അറസ്‌റ്റ്. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബില്‍ അപ്‍ലോഡ് ചെയ്‌തതെന്ന് ആയിരുന്നു  ഭാഗ്യലക്ഷ്‌മിയുടെ പരാതി.

ഈ കേസിൽ ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യം നേടിയിരുന്നു. നേരത്തെയും തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്ന് പറഞ്ഞു ഭാഗ്യലക്ഷ്‌മി പരാതി നൽകിയിരുന്നു. തുടര്‍ന്ന് ഈ വീഡിയോ നീക്കം ചെയ്‌തതായി പോലീസ് പറഞ്ഞു. ഇതിലും മ്യൂസിയം പോലീസ് കേസെടുക്കുകയും ശാന്തിവിള ദിനേശ് മുൻകൂ‍ർ ജാമ്യം നേടുകയും ചെയ്‌തിരുന്നു.

National News: ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം; അമിത് ഷാ സംഭവ സ്‌ഥലത്തേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE