മാർവെലോ ഡിസിയോ നിങ്ങൾക്കൊപ്പം സഹകരിക്കും; ‘മിന്നൽ മുരളി’ക്ക് കൈയ്യടിച്ച് വെങ്കട് പ്രഭു

By News Bureau, Malabar News
minnal murali-venkat prabhu
Ajwa Travels

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ ബേസിൽ ജോസഫ് ചിത്രം ‘മിന്നൽ മുരളി’യെ അഭിനന്ദിച്ച് തെന്നിന്ത്യൻ സംവിധായകൻ വെങ്കട് പ്രഭു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മിന്നൽ മുരളി സിനിമയിൽ അഭിമാനം തോന്നുന്നുവെന്നും ചിത്രം കണ്ടിട്ട് നിങ്ങളുടെ പ്രയത്‌നത്തെ അഭിനന്ദിക്കുന്നു എന്നും വെങ്കട് പ്രഭു പറഞ്ഞു. ഗുരു സോമസുന്ദരം അസാമാന്യ പ്രകടനം കാഴ്‌ച വെച്ചതായും അദ്ദേഹം പറഞ്ഞു.

‘മിന്നൽ മുരളി! ലോക്കൽ സൂപ്പർ ഹീറോയുടെ പിറവിയെ എന്തൊരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, നിങ്ങൾ വേറെ ലെവൽ. മാർവെൽ സ്‌റ്റുഡിയോസോ, ഡിസി കോമിക്‌സോ നിങ്ങൾക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ വെങ്കട് പ്രഭു കുറിച്ചു.

ടൊവിനോ തോമസ് സൂപ്പർ ഹീറോ ആയ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് ഗുരു സോമസുന്ദരം. ഇടിമിന്നലേറ്റ് അമാനുഷിക ശക്‌തി ലഭിക്കുന്ന ജെയ്‌സൺ, ഷിബു എന്നിവരുടെ കഥയാണ് ‘മിന്നൽ മുരളി’ പറയുന്നത്.

ഫെമിന, ജൂഡ് ആന്റണി, ബൈജു സന്തോഷ്, മാമുക്കോയ, പി ബാലചന്ദ്രൻ, ഷെല്ലി കിഷോർ, മാസ്‌റ്റർ വസിഷ്‌ട്, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ഡിസംബർ 24ന് നെറ്റ്ഫ്ളിക്‌സിൽ റിലീസ് ചെയ്‌ത ചിത്രം നെറ്റ്ഫ്ളിക്‌സ് ഇന്ത്യയുടെ ടോപ് 10 ചിത്രങ്ങളിൽ ഒന്നാമതാണ്.

Most Read: മുഖസൗന്ദര്യം സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE