ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ; എറണാകുളത്ത് പ്രതിഷേധ മാർച്ച്‌

By Staff Reporter, Malabar News
r-sreelekha
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശത്തിൽ നാളെ എറണാകുളത്ത് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ‘ഞങ്ങൾ അതിജീവിതക്കൊപ്പം കൂട്ടായ്‌മ’. ശ്രീലേഖക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ ഒത്തുകളിയുണ്ടെന്ന് സംശയിക്കുന്നതായി പരാതി നൽകിയ പ്രൊഫസർ കുസുമം ജോസഫ് പറഞ്ഞു.

കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. വിവാദ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ റദ്ദാക്കാൻ സർക്കാർ തയ്യാറാകണമെന്നും കുസുമം ജോസഫ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നിരവധി നടിമാരെ ലൈംഗികമായി ആക്രമിച്ച് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലാണ് വിവാദമായത്.

ഇത് കാണിച്ച് തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്റേക്ക് കുസുമം ജോസഫ് പരാതി നൽകിയിരുന്നു. എന്നാൽ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഒത്തുകളി സംശയിക്കുന്നുവെന്ന ആരോപണവുമായി പ്രൊഫസർ കുസുമം ജോസഫ് രംഗത്തുവന്നത്.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരാണ്ട്; ഇനിയും കുറ്റപത്രം നൽകാതെ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE