യുഎഇയിൽ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നതിന് ഇളവ്

By Staff Reporter, Malabar News
dubai-mask
Representational Image
Ajwa Travels

ദുബായ്: രാജ്യത്തെ പൊതുസ്‌ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള നിബന്ധനയില്‍ ഇളവുനല്‍കി യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ അതോറിറ്റിയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇളവുകള്‍ പ്രകാരം പൊതുസ്‌ഥലങ്ങളില്‍ വ്യായാമം ചെയ്യുന്നതിനടക്കം ഇനി മാസ്‌ക് ധരിക്കണമെന്നില്ല.

ഒരേ വീട്ടില്‍ നിന്നുളള വ്യക്‌തികള്‍ അവരവരുടെ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുകയാണെങ്കിലും, ബീച്ചുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവിടങ്ങളിലും, സലൂണുകൾ, മെഡിക്കല്‍ സെന്ററുകൾ ഉള്‍പ്പെടെ അടച്ചിട്ട സ്‌ഥലങ്ങളിലും, വ്യക്‌തികള്‍ തനിച്ചായിരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമല്ല. അതേസമയം, സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

മാസ്‌ക് ധരിക്കേണ്ട ഇടങ്ങളില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സ്‌ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലും യുഎഇയിലെ 80 ശതമാനത്തിലധികം ജനങ്ങള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതും കണക്കാക്കിയാണ് പുതിയ തീരുമാനം. ദുബായ് എക്‌സ്‌പോ നടക്കാനിരിക്കെയാണ്‌ കൂടുതൽ ഇളവുകൾ അനുവദിച്ചതെന്നതും ശ്രദ്ധേയമാണ്.

Read Also: കോവിഷീൽഡ് അംഗീകരിച്ച് ബ്രിട്ടൺ; ക്വാറന്റെയ്ൻ നിയമങ്ങൾ തിരുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE