കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ലേബർ ക്യാമ്പുകളിലെ ഇഫ്‌താർ കിറ്റ് വിതരണം തുടരുന്നു

By Staff Reporter, Malabar News
kpf-bahrain
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ റമദാൻ മാസത്തിലെ ഇഫ്‌താർ കിറ്റ് വിതരണം പുരോഗമിക്കുന്നു. പാചകം ചെയ്‌ത ഭക്ഷണമാണ് വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കുന്നത്. ബഹ്റൈനിലെ ഏഴ് വ്യത്യസ്‌ത ലേബർ ക്യാമ്പുകളിൽ ഇതുവരെ ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്‌തതായി കെപിഎഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, സെക്രട്ടറി ജയേഷ് വികെ എന്നിവർ അറിയിച്ചു.

സ്‌പോൺസർഷിപ്പിലൂടെ സമാഹരിച്ച് കെപിഎഫ് വിതരണം ചെയ്യുന്ന ഇത്തരം കിറ്റുകൾ അർഹരായവർക്ക് എത്തിച്ച് നൽകാൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം എന്നും മുന്നിലുണ്ടാവുമെന്ന് ചാരിറ്റി വിംഗിലെ ശശി അക്കരാൽ, ഹരീഷ് പികെ, സുജീഷ് എന്നിവർ പറഞ്ഞു.

സാമുദായികമായ വ്യത്യാസങ്ങൾക്കുമപ്പുറം റമദാൻ വ്രതക്കാലത്തെ പുണ്യമാസമായിക്കണ്ട് തൊഴിലാളികൾക്ക് വേണ്ടി ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഏവർക്കും മാതൃകയാണെന്ന് ഇഫ്‌താർ കിറ്റ് വിതരണ വേളയിൽ ജോയിന്റ് സെക്രട്ടറിമാരായ ജിതേഷ് ടോപ് മോസ്‌റ്റ്, ഫൈസൽ പാട്ടാണ്ടി എന്നിവർ അഭിനന്ദന കുറിപ്പിലൂടെ അറിയിച്ചു.

Read Also: 100 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും 40 വെന്റിലേറ്ററുകളും ഇന്ത്യയിലേക്ക് എത്തിച്ച് ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE