കളയിലെ ദിവ്യാ പിള്ള ‘ലൂയിസ്‌’ നായിക!; ശ്രീനിവാസൻ കേന്ദ്രകഥാപാത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
Divya Pillai as 'Louis' heroine
Ajwa Travels

ടിവി താരവും സിനിമാ നായികയുമായ ദിവ്യാ പിള്ള ‘ലൂയിസ്‌’ ചിത്രത്തിൽ സുപ്രധാന കാഥാപാത്രമായി എത്തുന്നു. ശ്രീനിവാസനാണ് സിനിമയിൽ കേന്ദ്രകഥാപാത്രമാകുന്നത്. ആനുകാലിക സംഭവങ്ങളെ ആസ്‌പദമാക്കി ഷാബു ഉസ്‌മാൻ ഒരുക്കുന്നതാണ് ‘ലൂയിസ്‌’.

‘അയാൾ ഞാനല്ല’ ‘ഊഴം’ ‘കള’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാസ്വാദകർക്ക്‌ സുപരിചിതയായ ദിവ്യാ പിള്ള അതീവ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിൽ ചെയ്യുന്നത്. പ്രേക്ഷകർ ഇന്നോളം കണ്ടു പരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായി ശ്രീനിവാസൻ ‌‌എത്തുന്ന ചിത്രം ഇൻഡസ്ട്രിയുടെ ശ്രദ്ധാ ചിത്രങ്ങളിൽ ഒന്നാണ്.

നവാ​ഗതനായ ഷാബു ഉസ്‌മാൻ കോന്നി തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കുന്നത്. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി ‘ലൂയിസി’ന്റെ ചിത്രീകരണം പൂർത്തീകരിക്കുന്നത്. തിരക്കഥ, സംഭാഷണം: മനു ഗോപാൽ, ക്യാമറ: ആനന്ദ് കൃഷ്‌ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മൻജിത്ത്, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനവുമാണ്.

സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ്, സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്‌റ്റിൻ, കലാഭവൻ നവാസ്‌, ലെന, സ്‌മിനു സിജോ, മീനാക്ഷി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആലാപനത്തിന് ഒപ്പം ജാസി ഗിഫ്റ്റ് ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതവും ഒരുക്കുന്നു.

Divya Pillai as 'Louis' heroine
ദിവ്യ പിള്ള

ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്‌ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്‌മീർ അരോമ, ഫിനാൻസ് കൺട്രോളർ: മനു വകയാർ, കോറിയോഗ്രാഫി: ജയ്, സ്‌റ്റിൽ: ശാലു പ്രകാശ്, പിആർഒ: അയ്‌മനം സാജൻ, മീഡിയാ പ്ളാനിങ് & മാർക്കറ്റിങ് ഡിസൈനിങ്: പി ശിവപ്രസാദ്‌, ഡിജിറ്റൽ മാർക്കറ്റിങ്ങ്: എംആർ പ്രൊഫഷണൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Divya Pillai as 'Louis' heroine
ദിവ്യ പിള്ള (Image courtesy: Ameer Mango)

Health: രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിക്കാം; ഔഷധഗുണങ്ങൾ ഏറെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE